ധോക്‌ലാമില്‍ ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് ചൈന


ധോക്‌ലാം വിഷയത്തില്‍ ക്ഷമക്ക് പരിധിയുണ്ടെന്ന് ചൈന. സൈന്യത്തെ പിന്‍വലിക്കമെന്ന ചൈനയുടെ ആവശ്യം ഇന്ത്യ തള്ളിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ധോക്‌ലാമില്‍ ഞങ്ങള്‍ അങ്ങേയറ്റത്തെ ക്ഷമയാണ് കാണിക്കുന്നത്.


എന്നാല്‍ അതിന് പരിധിയുണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഫലിച്ചില്ല. സമാധാനത്തിനാണ് തങ്ങളുടെ സൈന്യവും ശ്രമിക്കുന്നത്. ചൈന പറയുന്നു.


ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ രാജ്യങ്ങള്‍ തമ്മില്‍ ശാന്തിയും സമാധാനവും വേണമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം.



Sharing is Caring