ധൂം 4 സൈക്കിളിൽ; ഇന്ധനവിലയെ ട്രോളി വിനീത് ശ്രീനിവാസൻ

ദിനംപ്രതിയോ വർധിക്കുന്ന ഇന്ധനവിലയ്ക്ക് എതിരെ രസകരമായ ട്രോളുമായി വിനീത് ശ്രീനിവാസൻ. ധൂം എന്ന ബോളിവുഡ് ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് വിനീതിന്റെ ട്രോൾ.

ധൂമിന്റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അഭിഷേക് ബച്ചനും ഹൃത്വിക് റോഷനും ഒരു സൈക്കിളിൽ യാത്ര ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് ടോൾ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത് ശ്രീനിവാസൻ ഇത് പങ്കുവെച്ചത്. താരത്തിന്റെ ഈ ട്രോളിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പോസ്റ്റിന് താഴെ നിരവധിപ്പേർ കമന്റുകളമായി എത്തിയിട്ടുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *