ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ദ എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ജൂണ്‍ 21 ന് തിയേറ്ററുകളില്‍ എത്തും


ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 21ന് ഇന്ത്യന്‍ തിയേറ്ററുകളിലെത്തും.കെന്‍ സ്‌കോട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.


അജാതശത്രു റാത്തോഡ് എന്ന ഫക്കീര്‍ തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്ന് ഗ്രാമവാസികളെ പറഞ്ഞ് ധരിപ്പിച്ച് പാരിസിലേയ്ക്ക് പറക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തംബേണിസ് ബീജോ, ജെറാര്‍ഡ് ജഗ്നോട്ട്, എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മുംബൈ, പാരീസ്, ഫാല്‍ക്ക്ലാന്‍ഡ്സ്, സ്പെയിന്‍, റോം, ലിബിയ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.




Sharing is Caring