ദ്രാവിഡ്‌ ആണ് വഴികാട്ടി, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് അന്നത്തെ ഉപദേശങ്ങളെന്നു ഗാർഗ്‌

ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും ക്യാപ്റ്റനും ജൂനിയര്‍ ടീം കോച്ചുമായ രാഹുല്‍ ദ്രാവിഡിനെ വാനോളം പുകഴ്ത്തി മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ്. നിലവില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം കൂടിയായ ഗാര്‍ഗിന് ദ്രാവിഡിന്റെ ശിക്ഷണത്തില്‍ നേരത്തേ കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളുടെ കോച്ചായിരുന്ന ദ്രാവിഡ് ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) മേധാവിയായി പ്രവര്‍ത്തിക്കുകയാണ്.

2020ല്‍ റണ്ണറപ്പായ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിനെ നയിച്ചത് ഗാര്‍ഗായിരുന്നു. അന്നു ഫൈനലില്‍ ബംഗ്ലാദേശിനോടു ഇന്ത്യ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങുകയായിരുന്നു.ലോകകപ്പിനു പിന്നാലെയാണ് ഗാര്‍ഗ് 1.9 കോടി രൂപയ്ക്കു എസ്‌ആര്‍എച്ച്‌ ടീമിലെത്തിയത്. ആദ്യ സീസണില്‍ 14 മല്‍സരങ്ങളില്‍ കളിച്ച താരം ഒരു ഫിഫ്റ്റി നേടുകയും ചെയ്തിരുന്നു.

ബാറ്റിങ് മെച്ചപ്പെടുത്തുന്നതില്‍ ദ്രാവിഡ് വഹിച്ച പങ്ക് വളരെ വലുതാണെന്നു 20 കാരനായ ഗാര്‍ഗ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ദ്രാവിഡ് വളരെ വലിയ താരമാണ്, വളരെ നല്ല മനുഷ്യനുമാണ്. അദ്ദേഹം എല്ലായ്‌പ്പോഴും നിങ്ങളെ സഹായിക്കും, ഫീല്‍ഡിന് അകത്തായാലും പുറത്തായാലും ഇതില്‍ മാറ്റമില്ല. നിങ്ങള്‍ക്കു എന്താണ് മികച്ചതെന്നു ദ്രാവിഡ് എല്ലായ്‌പ്പോഴും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും ഗാര്‍ഗ് വ്യക്തമാക്കി.

ദ്രാവിഡ് പരീശിലിപ്പിച്ച ഇന്ത്യന്‍ ടീമിനൊപ്പം ഞാന്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീവിടങ്ങളില്‍ ഞാന്‍ പര്യടനം നടത്തിയിരുന്നു. അദ്ദഹം തന്റെ അനുഭവങ്ങള്‍ എന്നോടു പങ്കുവച്ചിരുന്നു, ഇതു എന്നെ ഒരുപാട് സഹായിച്ചു. സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാമെന്നു അദ്ദേഹം എനിക്കു വിശദീകരിച്ചു തന്നു, അത്തരം വിക്കറ്റുകളില്‍ എങ്ങനെ ബാറ്റ് ചെയ്യാമെന്നും അദ്ദേഹം ഉപദേശിച്ചു. ബൗളര്‍മാരെ എങ്ങനെ നേരിടാമെന്നും, വ്യത്യസ്തമായ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നുമെല്ലാം ദ്രാവിഡ് മനസ്സിലാക്കിത്തന്നു. അത്തരം പ്രതലങ്ങളില്‍ ബാറ്റ് ചെയ്യുമ്ബോള്‍ ഈ ഉപദേശങ്ങള്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും ഗാര്‍ഗ് പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പില്‍ തനിക്കു കീഴില്‍ കളിച്ച പേസര്‍ കാര്‍ത്തിക് ത്യാഗിയെക്കുറിച്ച്‌ തികഞ്ഞ മതിപ്പാണ് ഗാര്‍ഗിനുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാനും കാര്‍ത്തിക് ത്യാഗിയും ഒരുപാട് മല്‍സരങ്ങള്‍ ഒന്നിച്ച്‌ കളിച്ചിട്ടുണ്ട്. ഞങ്ങളുടെ അണ്ടര്‍ 19 ടീമിലെ അംഗങ്ങള്‍ ഇപ്പോഴും പരസ്പരം അടുപ്പം പുലര്‍ത്തുന്നുണ്ട്. കാര്‍ത്തികിന്റെ കഴിവിനെക്കുറിച്ച്‌ നമുക്കെല്ലാം അറിയാം. വളരെ കഠിനാധ്വാനിയായ ക്രിക്കറ്ററാണ് അവന്‍. കഴിഞ്ഞ ആറ്- ഏഴു വര്‍ഷമായി കാര്‍ത്തികിനെ ഞാന്‍ കാണുന്നുണ്ട്, സ്വന്തം കരിയറില്‍ വളരെയധികം ശ്രദ്ധ നല്‍കുന്ന താരമാണ് അവന്നെും ഗാര്‍ഗ് വിശദമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *