ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍‌: മു​സ്‌​ലിം​ക​ള​ല്ലാ​ത്ത​വ​ര്‍ പേ​ടി​ക്കെ​ണ്ടെ​ന്ന് ബി​ജെ​പി നേതാവ്


ആ​സാം ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ല്‍​നി​ന്ന് പു​റ​ത്താ​യ മു​സ്‌​ലിം​ക​ള​ല്ലാ​ത്ത​വ​ര്‍ പേ​ടി​ക്കെ​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്‌​വാ​ര്‍​ഗി​യ. സാ​മ്ബ​ത്തി​ക നേ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി കു​ടി​യേ​റി​യ ബം​ഗ്ലാ​ദേ​ശി മു​സ്‌​ലിം​ക​ളെ തി​രി​ച്ച​റി​യാ​നാ​ണ് പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ത​യാ​റാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ​ക്കാ​രെ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ഒ​ന്ന് വേ​ട്ട​യാ​ട​പ്പെ​ട്ട ഹി​ന്ദു​ക്ക​ളാ​ണ്. മ​റ്റൊ​ന്ന് സാ​മ്ബ​ത്തി​ക നേ​ട്ടം മു​ന്നി​ല്‍​ക​ണ്ട് നു​ഴ​ഞ്ഞു​ക​യ​റി​യ ബം​ഗ്ലാ​ദേ​ശി മു​സ്‌​ലിം​ക​ളാ​ണ്. ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ള​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രും പേ​ടി​ക്കേ​ണ്ട. അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ അ​വ​രെ സം​ര​ക്ഷി​ക്കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​ക്കി​യാ​ലു​ട​ന്‍ മു​സ്‌​ലിം ഇ​ത​ര കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് പൗ​ര​ത്വം ന​ല്‍​കും. പ​ക്ഷേ ബം​ഗ്ലാ​ദേ​ശി മു​സ്‌​ലിം​ക​ള്‍ സ​മ്ബാ​ദി​ക്കാ​ന്‍ നു​ഴ​ഞ്ഞു​ക​യ​റി​യ​വ​രാ​ണ്. അ​വ​ര്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര​ല്ല. എ​ന്തി​ന് ന​മ്മ​ള്‍ അ​വ​രെ വോ​ട്ട​ര്‍​മാ​രാ​യി ചേ​ര്‍​ക്ക​ണം?”, കൈ​ലാ​ഷ് വി​ജ​യ്‌​വാ​ര്‍​ഗി​യ ചോ​ദി​ച്ചു.

കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പൗ​ര​ത്വ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. വി​ദേ​ശി​ക​ള്‍ കാ​ര​ണം ന​മ്മു​ടെ യു​വാ​ക്ക​ള്‍​ക്ക് ജോ​ലി കി​ട്ടു​ന്നി​ല്ല. ബി.​ജെ.​പി​യു​ടെ ക​ണ​ക്ക് പ്ര​കാ​രം 10 മി​ല്യ​ണ്‍ ബം​ഗ്ലാ​ദേ​ശി മു​സ്‌​ലിം​ക​ള്‍ ബം​ഗാ​ളി​ലു​ണ്ട്. പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ന​മ്മ​ള്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബം​ഗാ​ള്‍ തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗി​ന്‍റെ കേ​ന്ദ്ര​മാ​യി​ക്ക​ഴി​ഞ്ഞു. ക​ള്ള​നോ​ട്ടു​ക​ളു​ടെ ത​ല​സ്ഥാ​ന​മാ​ണ് മാ​ല്‍​ഡ​യെ​ന്നും വി​ജ​യ്‌​വ​ര്‍​ഗി​യ ആ​രോ​പി​ച്ചു.



Sharing is Caring