‘ജനാധിപത്യത്തിന്റെ ഉത്സവ’ത്തിന‌് ഇന്ന‌ു തുടക്കം

നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങ‌ളുടെ സമാപന ഭാഗമായി സംഘടിപ്പിക്കുന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ (ഫെസ‌്റ്റിവൽ ഓൺ ഡമോക്രസി) തിങ്കളാഴ‌്ച പകൽ 11.26ന‌് രാഷ്ട്രപതി രാംനാഥ‌് കോവിന്ദ‌് ഉദ‌്ഘാടനം ചെയ്യും. നിയമസഭാ സമുച്ചയത്തിൽ പകൽ 11ന‌് ചടങ്ങുകൾ ആരംഭിക്കും. ഗവർണർ ജ‌സ‌്റ്റിസ‌് പി സദാശിവം, സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ബാലൻ, ഡെപ്യൂട്ടി സ‌്പീക്കർ വി ശശി, പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല എന്നിവർ സംസാരിക്കും.

പകൽ രണ്ടിന‌് ‘പട്ടികജാതി‐പട്ടികവർഗങ്ങളുടെ ശാക്തീകരണം രാജ്യത്ത‌് നേരിടുന്ന വെല്ലുവിളികൾ’ എന്ന ദ്വിദിന ദേശീയ സെമിനാർ നടക്കും. ചൊവ്വാഴ‌്ച പകൽ 11.40 മുതൽ 1.30 വരെ നടക്കുന്ന ഓപ്പൺ ഫോറത്തോടെ കോൺഫറൻസ‌് സമാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *