ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനു കിരീടം


ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ കേരളം ഒന്നാമത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. മേള വിഭജിച്ചതിനു ശേഷമുള്ള ആദ്യ കിരീടമാണ് കേരളം സ്വന്തമാക്കിയത്‌


11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും നേടിയാണ് കേരളം ഒന്നാമതെത്തിയത്.


കേരളത്തിനു 114 പോയിന്റ് ലഭിച്ചു.

പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം പിറന്നത് അഞ്ചു ദേശീയ റെക്കോര്‍ഡുകളാണ്.

സി ബബിത കേരളത്തിനു രണ്ടു സ്വര്‍ണ പതക്കങ്ങള്‍ സമ്മാനിച്ചു.

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനില വേണു സ്വര്‍ണം നേടി. കേരളത്തിന്റെ തന്നെ അര്‍ഷിത വെങ്കലം നേടി. ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ബി മുഹമ്മദ് അനസ് വെങ്കലം നേടി.

ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്‍, ലോങ് ജംപില്‍ ടി.വി അഖില്‍, പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ദിവ്യ മോഹന്‍, അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ എസ് വൈദേഹി, ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ കെ.ജി ജെസന്‍, 4400 മീറ്റര്‍ റിലേ ടീമുകള്‍ കേരളത്തിനായി വെള്ളി മെഡലുകള്‍ നേടി.



Sharing is Caring