ദേശീയപാതയോരത്തെ മദ്യശാല നിരോധന ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്യും

ന്യൂഡല്‍ഹി : ദേശീയ, സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ സുപ്രീംകോടതി ഭേദഗതി വരുത്തും. പഞ്ചായത്തുകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ കോടതി വിധി പറയാനായി മാറ്റി. ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് കേരളം കോടതിയില്‍ വാദിച്ചത്.

2016 അഗസ്റ്റിലാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഉത്തരവിന്റെ പരിധിയില്‍ നിന്നും പഞ്ചായത്തുകളെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അസമിലെ മദ്യശാല ഉടമകളാണ് ആണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ആവശ്യത്തില്‍ മുഴുവന്‍ സംസ്ഥാനങ്ങളുടെയും നിലപാട് ചോദിച്ചു.തുടര്‍ന്ന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ദേശീയ, സംസ്ഥാന പാതകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. പഞ്ചായത്തുകളെ ഒഴിവാക്കി ഉത്തരവ് ഭേദഗതി ചെയ്യാനായി സംസ്ഥാനങ്ങള്‍ അപേക്ഷയും നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *