ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്താന്‍ ഇത് അത്യാവശ്യമാണെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്ന സംസ്ഥാനങ്ങളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്കുള്ള വിദ്യാര്‍ത്ഥിപ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *