കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നു പൊലീസിന് വിവരം നല്‍കിയ ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്ത അറസ്റ്റില്‍


ദില്ലി: കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നു പൊലീസിന് വിവരം നല്‍കിയ ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്ത അറസ്റ്റില്‍. തെറ്റായ വിവരം പൊലിസിന് നല്‍കിയെന്നാരോപിച്ചാണ് അറസ്റ്റ്. കേരള ഹൗസില്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡ് വിവാദമാവുകയും കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്ത സാഹചര്യത്തില്‍ മുഖം രക്ഷിക്കാനാണ് ദില്ലി പൊലീസിന്റെ നടപടിയെന്ന് ആക്ഷേപമുണ്ട്.


വിഷ്ണുഗുപ്ത നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് കേരള ഹൗസിലെ സ്റ്റാഫ് കാന്റീനില്‍ ഇരച്ചു കയറി റെയ്ഡ് നടത്തിയത്.




Sharing is Caring