ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി.എന്‍ സീന നിര്യാതയായി


ദേശാഭിമാനി ചിഫ് സബ് എഡിറ്റര്‍ ടി എന്‍ സീന (46) നിര്യാതയായി. കുറച്ചുകാലമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. അത്താണിയ്ക്കടുത്ത് സൗത്ത് അടുവാശ്ശേരിയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം.


തട്ടാരുപറമ്പില്‍ നാരായണന്‍, രത്‌നവല്ലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സെയ്ന്‍, ദേവദാസ്, രാധ, സജീവ്, സാബു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് ഒക്കല്‍ ശ്മശാനത്തില്‍.




Sharing is Caring