ദേവിക്ക് സമർപ്പിച്ചത് 1600 കിലോ നെയ്യ് കൊണ്ട് നിർമ്മിച്ച വിഗ്രഹം

ഉത്തരേന്ത്യയിലെ അതി പുരാതനവും ഏറ്റവും പ്രശസ്തവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബ്രജേശ്വരി ദേവീ ക്ഷേത്രം. ഹിമാലയ സാനുക്കൾ പുത്തച്ച് കിടക്കുന്ന ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ പുണ്യ ക്ഷേത്രത്തിലെ ദേവിക്ക് മകര സംക്രാന്തി ദിനത്തിൽ 1600 കിലോ നെയ്യ് കൊണ്ട് നിർമ്മിച്ച വിഗ്രഹം സമർപ്പിച്ചു.

തദ്ദേശിയമായ വെണ്ണ പൂജാരിമാർ പുണ്യജലത്തിൽ 101 തവണ ശുദ്ധീകരണം നടത്തിയതിനു ശേഷമാണ് വിഗ്രഹം നിർമ്മിച്ചത്. മകര സംക്രാന്തി ദിനത്തിൽ സമർപ്പിച്ച ഈ വിഗ്രഹം പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്തു. ദേവിയുടെ ഈ പ്രസാദം ഭക്ഷിക്കുന്നതിലൂടെ ശരീരത്തിലെ ത്വക്ക് രോഗങ്ങൾ ശമിക്കുമെന്നാണ് വിശ്വാസം.

ഈ വിഗ്രഹ നിർമ്മാണത്തിനു പുറകിൽ ഒരു കഥയുമുണ്ട്. അസുരന്മാരുമായിട്ടുള്ള യുദ്ധത്തിൽ ദേവിക്ക് ഉണ്ടായ മുറിവ് മാറാൻ ദേവഗണങ്ങൾ നെയ്യ് പുരട്ടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള വിഗ്രഹം ഇവിടെ നിർമ്മിച്ച് വരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *