ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി


ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം.സ്ഥാനാര്‍ത്ഥിയായ ആര്‍ രാജാറാമിനെ എ കെ മണി അനുകൂലികള്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കി. കെപിസിസി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ എകെ മണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് വലിയൊരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.


ഇന്ന് രാവിലെയാണ് മൂന്നാര്‍ ഐഎന്‍ടിയുസി ഓഫീസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എ കെ മണി തന്നെ വീണ്ടും ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അന്തിമഘട്ടത്തിലാണ് രാജാറാമിന്റെ പേര് ഉയര്‍ന്നുവന്നത്.




Sharing is Caring