അടുത്തയാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന്‍. സരിതാ നായര്‍ക്ക് എഴുതിയ കത്തിലാണ്ബിജു ഈ കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവിട്ടത് താനാണെന്നും കത്തില്‍ അവകാശപ്പെടുന്നു.പെരുമ്പാവൂര്‍ കോടതിയില്‍ എത്തിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ കത്ത് പുറത്ത് വിട്ടത്.ഇനി 13 പേജുകൂടി തന്റെ കൈയിലുണ്ട്. അടുത്തയാഴ്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.













