ദൃശ്യത്തിന് പിന്നാലെ പാപനാശവും ഇന്റര്‍നെറ്റില്‍


imagesതിരുവനന്തപുരം: പ്രേമം എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ പാപനാശവും ഇന്റര്‍നെറ്റില്‍ പരക്കുന്നു.


റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസമാണ് ഒരു തമിഴ് വെബ്‌സൈറ്റില്‍ സബ്‌ടൈറ്റില്‍ സഹിതം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ജിത്തു തന്നെ സംവിധാനം ചെയ്ത തമിഴ് പതിപ്പ് വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. കമലഹാസനും ഗൗതമിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത് കേരളത്തിന് പുറത്ത് നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരം പുറത്തായതോടെ സിനിമ ഇന്റര്‍നെറ്റില്‍ വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ടെന്ന് സംവിധായകന ജിത്തു ജോസഫ് പറഞ്ഞു.

എന്നാല്‍, ഇപ്പോഴും ചില സൈറ്റുകളില്‍ ലഭിക്കുന്നതായി വിവരം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ അപ്‌ലോഡ് ചെയ്തതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.



Sharing is Caring