കൊച്ചി: കുട്ടികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമം ബാധകമാക്കണം. അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ശിശുക്ഷേമ സമിതി ഉറപ്പു വരുത്തണം. ശിശുക്ഷേമ സമിതി കൃത്യമായ ഇടവേളകളില്‍ അനാഥാലയങ്ങളില്‍ പരിശോധന നടത്തണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

കുട്ടികളെ കടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സി ബി ഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കേസ് സി ബി ഐയ്ക്ക് കൈമാറാന്‍ കോടതി തീരുമാനിച്ചത്. എന്നാല്‍ കേസ് സി ബി ഐയ്ക്ക് വിടേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.













