ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍, പൂജാ ഹെഗ്ഡേ നായിക

മഹാവിജയമായ മഹാനടിക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. കൃഷ്ണഗാന്ധി വീര പ്രേമഗാഥ എന്ന ചിത്രമൊരുക്കിയ ഹാനുരാഘവപുഡിയാണ് ദുല്‍ഖറിന്റെ പുതിയ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്.

പൂജാ ഹെഗ്ഡേയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകുന്നത്. അല്ലു അര്‍ജുന്‍ നായകനായ അലവൈകുണ്ഠപുരമുലോ എന്ന ബ്ളോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ ശ്രദ്ധേയായ നായികയാണ് പൂജാ ഹെഗ്‌ഡേ.

മഹാനടി നിര്‍മ്മിച്ച സ്വപ്നദത്തും പ്രിയങ്കാദത്തും ചേര്‍ന്ന് സ്വപ്ന സിനിമയുടെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *