ദുല്‍ഖര്‍ ചിത്രം ഹേ സിനാമികയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും.

കോറിയോഗ്രാഫര്‍ ബൃന്ദ, ഹേ സിനാമിക എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. റൊമാന്റിക് കോമഡിയില്‍ കാജല്‍ അഗര്‍വാളും അദിതി റായ് ഹൈദരിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഹേയ് സിനാമിക ഫെബ്രുവരി 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്‌തേക്കും. കുറിപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും.

ദുല്‍ഖര്‍ പാടിയ ആദ്യ ഗാനം യൂട്യൂബില്‍ വലിയ തരംഗമായി മാറിയിരുന്നു. ഗോവിന്ദ് വസന്ത സംഗീതസംവിധാനവും പ്രീത ജയരാമന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈചിത്രം 2020 മാര്‍ച്ചില്‍ നിര്‍മ്മാണം ആരംഭിച്ചു. സല്‍മാനും അതിഥിയും അവതരിപ്പിക്കുന്ന ദമ്ബതികളുടെ കഥയാണ് ചിത്രം പറയുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *