ദുരഭിമാനക്കൊല: സി ബി ഐ അന്വേഷണം വേണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം


കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനും കൊലയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്നും കണ്ണന്താനം പറഞ്ഞു.


പ്രണയവിവാഹത്തിന്റ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിനെ പ്രതികള്‍ മരണത്തിലേക്ക് ഓടിച്ചുവിട്ടെന്നായിരുന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. മരണത്തിനു കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു, പിതാവ് ചാക്കോ എന്നിവര്‍ ഉത്തരവാദികളാണെന്നും ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.




Sharing is Caring