ദിലീപ് അനുകൂല പ്രചരണം: പി.ആര്‍. ഏജന്‍സിയുടെ വിവരം പോലീസിന് കിട്ടി


ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കപ്പെട്ട രീതിയിലും ദിലീപിനെതിരെ പ്രതികരിച്ച സിനിമാതാരങ്ങള്‍ക്കെതിരെ മോശപ്പെട്ട പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനും ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. സൈബര്‍ പോലീസിന്റെ അന്വേഷണത്തിലാണ് പി.ആര്‍. ഏജന്‍സിയുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ ഈ ഏജന്‍സിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്
.
പോലീസിനെ വഴി തെറ്റിക്കുന്ന ചില വാര്‍ത്തകള്‍ നിരന്തരം വരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സാമ്പത്തിക പിന്‍ബലവും പോലീസ് അന്വേഷിക്കുന്നുണ്ട്. ആയിരക്കണക്കിന് വ്യാജ ഐ.ഡി. കളില്‍ നിന്നാണ് ദിലീപ് അനുകൂല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നതരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് പോലീസ് ആദ്യഘട്ടത്തില്‍ നടപടിയെടുക്കുന്നത്.




Sharing is Caring