നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി. തിങ്കളാഴ്ച രാവിലെ മുതലാണ് കാവ്യയുടെ വേരിഫൈ ചെയ്ത ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായത്.
കാവ്യയുടെ വസ്ത്ര വ്യാപാരസ്ഥാപനമായ ലക്ഷ്യയുടെ വസ്ത്ര മോഡലുകളായിരുന്നു കൂടുതലും ഈ പേജില്‍ ഉണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളോ പേജില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പേജിലെ പോസ്റ്റുകളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പ്രതികരണങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതികരണം രൂക്ഷമാവുമെന്ന് കരുതിയാണ് അക്കൗണ്ട് ഡി ആക്റ്റിവേറ്റ് ചെയ്തതെന്ന് കരുതുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.













