ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷിയാകും


നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെതിരെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രത്തിലാണ് മഞ്ജുവിന്‍റെ പേര് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുക.
നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം മഞ്ജു വാര്യരുമായുള്ള ദാമ്ബത്യ ബന്ധം തകര്‍ന്നതാണ്. ദിലീപുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ മഞ്ജുവിന് നടി കൈമാറിയിരുന്നു. ആ വിരോധമാണ് നടിയെ ആക്രമിക്കുന്നതിന് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
കേസില്‍ മഞ്ജു വാര്യരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.




Sharing is Caring