ദാവൂദ് ഇബ്രാഹിമിന്റെ 40 കോടി വിശ്വസ്തന്‍ മുക്കി


അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ കബളിപ്പിച്ച് വിശ്വസ്തന്‍ ഖാലിദ് അഹമ്മദ് വന്‍ തുക തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ദാവൂദ് സംഘം വന്‍തുക കൂലിയായി ഈടാക്കുന്ന ഹവാലാ പണമിടപാടിന്റെ മറവില്‍ ദല്‍ഹിയിലെ ഒരു ഉദ്യോഗസ്ഥന്‍ അയച്ച 45 കോടിയിലെ 40 കോടിയുമായി ഇയാള്‍ മുങ്ങിയതായിട്ടാണ് വിവരം.ദാവൂദിന്റെ മറ്റൊരു അനുയായിയായ റസാഖ് ഭായിയാണ് തട്ടിപ്പ് കണ്ടെത്തിയത്. ബഡേ ഹസ്രതിന്റെ (ദാവൂദ്) പേരുപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.


ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള അനുയായി ജബീര്‍ മോത്തിയും ഖലീഖ് അഹമ്മദും തമ്മിലുള്ള സംഭാഷണം പിടിച്ചെടുത്തതോടെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഈ വിവരം ലഭിച്ചത്.


ദാവൂദിന്റെ മറ്റൊരു വിശ്വസ്തനായ ജാബിര്‍ മോട്ടിയും ഖാലികും തമ്മിലുള്ള ഫോണ്‍സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ രഹസ്യാന്വേഷണസംഘമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ 2015 നവംബര്‍ 26 ന് ദാവൂദ് ഇബ്രാഹിം തന്റെ സിഐഡികളെ ദല്‍ഹിയില്‍ നിന്നും കാനഡയിലേക്ക് അയച്ചു. ഖാലിക് ഇപ്പോള്‍ മണിപ്പൂരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് രഹസ്യാന്വേഷണസംഘങ്ങളുടെ നിഗമനം.

കാണാതായ 40 കോടിയില്‍ പകുതി പനാമ ബാങ്കിലും ബാക്കി ദാവൂദിന്റെ വിദേശത്തെ ബിസിനസിലും നിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പണം തട്ടിയെടുത്തെന്ന ആരോപണം ഖാലിക് നിഷേധിച്ചു. ആശയക്കുഴപ്പം മൂലമാണ് തന്നെ സംശയിക്കുന്നതെന്ന് ഖാലിക് മോട്ടിയോട് പറഞ്ഞു.



Sharing is Caring