ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: അധോലോക നായകനും മുംബൈ ഭീകരാക്രമണ കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന വാദത്തില്‍ പാക്കിസ്താന്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.20 വര്‍ഷത്തിന് ശേഷമാണ് ദാവൂദിന്റെ ചിത്രം പുറത്തുവരുന്നത്. ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ടിട്ടുണ്ട്.ദാവൂദിന്റെ മകളായ മഹ്‌റൂകിനെ വിവാഹം കഴിച്ചിരിക്കുന്നത് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദാണ്.ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള 2015 ഏപ്രില്‍ മാസത്തിലെ ടെലഫോണ്‍ ബില്ലും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.


 


davoo.



Sharing is Caring