ദാരിദ്ര്യം കാരണം ചത്ത എലിയെ തിന്നാനൊരുങ്ങി കര്‍ഷകര്‍


തിരുച്ചിറപ്പള്ളി: ദാരിദ്ര്യം കാരണം ചത്ത എലിയെ തിന്നാനൊരുങ്ങി കര്‍ഷകര്‍. വ്യത്യസ്തമായ ഒരു പ്രതിഷേധ സമരത്തിനാണ് കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി കലക്!ട്രേറ്റ് സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇനിയും അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധമായിരുന്നു ഇത്.
തിരുച്ചിറപ്പള്ളിയിലെ കര്‍ഷക അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുപ്പതോളം കര്‍ഷകരാണ് ചത്ത എലിയെ വായില്‍ കടിച്ചുപിടിച്ചുകൊണ്ട് പ്രതിഷേധത്തിനിറങ്ങിയത്. ദാരിദ്ര്യം കാരണം തങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായെന്നാണ് പ്രതിഷേധത്തില്‍ അണി ചേര്‍ന്ന കര്‍ഷകര്‍ക്ക് പറയാനുണ്ടായിരുന്നത്.
കനത്ത കൃഷിനാശം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.




Sharing is Caring