ദലൈലാമയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് പ്രചരണം നടത്തിയിട്ടില്ലെന്ന് ആര്‍എസ്‌എസ്


ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇന്ത്യയിലെ ഉയര്‍ന്ന ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന് ആര്‍എസ്‌എസ് വാദിച്ചെന്ന് ആരോപണത്തെ നിഷേധിച്ച്‌ സംഘടന. നേരത്തെ അരുണാചല്‍ പ്രദേശിലെ ആര്‍എസ്‌എസ് നേതാവ് ഇത്തരത്തില്‍ പ്രസ്ഥാവന നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


അരുണാചല്‍ പ്രദേശിലെ ആര്‍എസ്‌എസ് നേതാവ് ലുഹ്ണ്ടപ്പ് ഷോസങ്ങാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവുമായി എത്തിയത്. കഴിഞ്ഞദിവസം ദലൈലാമ അരുണാചലില്‍ തവാങ്ങില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനായുള്ള അപേക്ഷയില്‍ നിലവില്‍ 5000 ഒപ്പുകള്‍ ഇതു സംബന്ധിച്ച്‌ ലഭിച്ചുകഴിഞ്ഞു. ഇത് 25,000 ആയാല്‍ പ്രധാനമന്ത്രിക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.


ചൈനയുടെ വന്‍ എതിര്‍പ്പ് നില്‍ക്കുന്പോഴാണ് ഇത്തരത്തില്‍ പ്രസ്താവനയുമായി അദ്ദേഹം രംഗത്ത് വന്നത്. പിന്നീട് ബിജെപിയുടെ എംപിയായ ശാന്തകുമാറും ഇത്തരത്തില്‍ നിര്‍ദ്ദേശവുമായി രംഗത്തുവന്നിരുന്നു.

ആര്‍എസ്‌എസ് വക്താവ് രാജീവ് തുളിയാണ് സംഘടനയുടെ പ്രസ്ഥാവനയുമായി രംഗത്ത് വന്നിരിക്കുന്നത്. സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനാണ് ഇദ്ദേഹം.



Sharing is Caring