ദലിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരേ സമരമെന്ന് ജിഗ്നേഷ് മേവാനി


ദലിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരേ സമരം തുടങ്ങുമെന്ന് ദലിത് പ്രക്ഷോഭ നായകന്‍ ജിഗ്നേഷ് മേവാനി.


ദലിത് ജനാധിപത്യ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേവാനി.


ഗുജറാത്തില്‍ ദലിതര്‍ക്കൊപ്പം സിപിഎം ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഭൂമി കണ്ടെത്തിയിട്ടും സര്‍ക്കാര്‍ ഭൂമി കൈമാറാന്‍ തയാറായിട്ടില്ല.

ഭൂസമരത്തില്‍ ദലിതര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സവര്‍ണ ഫാസിസം ദലിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മേവാനി കുറ്റപ്പെടുത്തി.



Sharing is Caring