ദക്ഷിണ ചൈനയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 47 മരണം


ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിലും 47 പേർ മരിച്ചതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സി.സി.ടി.വി വ്യക്തമാക്കി.


ആയിരക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരായി. രണ്ട് പേരെ കാണാതായെന്നും റിപ്പോർട്ട് ഉണ്ട്. ചരിത്ര നഗരമായ ഹുവാങ്‌ഷാനില്‍ പാലം തകർന്നു. നിരവധി പ്രധാന റോഡുകള്‍ അടച്ചു. ആകെ 27 വീടുകള്‍ തകരുകയും 592 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.




Sharing is Caring