ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ കുടിവെള്ളത്തിനായി നീണ്ട നിര;ജലമോഷണം തടയാന്‍ സ്രോതസുകളില്‍ പട്ടാള കാവല്‍

കേപ്ടൗണ്‍: വേനല്‍ കടുത്തതതോടെ കുടിക്കാന്‍ പോലും ഒരു തുള്ളി വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ നിവാസികള്‍. വീടുകളിലേക്കും മറ്റുമുള്ള ജലവിതരണം തീരെ താഴ്ന്ന നിലയിലായി. നഗരത്തിലേക്കുള്ള ജലവിതരണം താറുമാറായതോടെ ദിവസം ഒരാള്‍ക്ക് വെറും 50 ലിറ്റര്‍ വെള്ളം മാത്രമാക്കി ജലനിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ്. ജലത്തിന്റെ അമിത ഉപയോഗത്തിനും ജലം പാഴാക്കാലിനും കടുത്ത ശിക്ഷയ്ക്കും പിഴയും ഈടാക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്.

ഓരോ ഇടത്തും 20,000 താമസക്കാര്‍ക്ക് വേണ്ടി ജനങ്ങള്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്ന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നിലവില്‍ 200 അത്യാഹിത ജല സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൂന്തോട്ടം നനയ്ക്കല്‍, കാര്‍ കഴുകള്‍ എന്നിവയെല്ലാം നിയമവിരുദ്ധമാക്കി. ജലത്തിന് വേണ്ടിയുള്ള അക്രമങ്ങള്‍ തുടങ്ങിയതോടെ പൊതു സ്രോതസുകളില്‍ നിന്നുള്ള ജലമോഷണം തടയാനും കുപ്പിവെള്ളം അധികവിലയ്ക്ക് വില്‍ക്കുന്ന കരിഞ്ചന്തകളെ നിയന്ത്രിക്കാനും സൈനിക പെട്രോളിംഗും ഈ ആഴ്ച മുതല്‍ തുടങ്ങും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്ന കനത്ത വരള്‍ച്ചയും ജനസംഖ്യാ വര്‍ദ്ധനവുമാണ് ഇവിടെ തിരിച്ചടിയാകുന്നത്. സാധാരണ ഗതിയില്‍ ഏപ്രില്‍ പകുതിയോടെ രൂപപ്പെടുന്ന വരള്‍ച്ച ഇത്തവണ നേരത്തെ കേപ്ടൗണുകാര്‍ അഭിമുഖീകരിച്ചു.

അതേസമയം ഇത് കേപ്ടൗണിന്റെ കാര്യം മാത്രമല്ലെന്നും വടക്കേ അമേരിക്ക, ദക്ഷിണ അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളും കുടിവെള്ളക്ഷാമം അനുഭവിക്കാന്‍ പോകുകയാണെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ തന്നെ അറേബ്യന്‍ കടലിനെ ചുറ്റിപ്പറ്റി കിടക്കുന്ന ഇറാന്‍ മുതല്‍ സോമാലിയ വരെയുള്ളവര്‍ രൂക്ഷമായ വരള്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. ഇത് ലോകത്തുടനീളമുള്ള അനേകം നഗരങ്ങളിലേക്ക് വ്യാപിക്കുമെന്നും ഇവര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *