അഗര്‍ത്തല: കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പതിനേഴുകാരിയെ തീകൊളുത്തി കൊന്നു. കാമുകന് അജോയ് രുദ്രപാലും അമ്മയും ചേര്‍ന്നാണ് തീകൊളുത്തിയത്. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം.
സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടി അജോയിയെ പരിചയപ്പെടുന്നത്. ശേഷം യുവാവിന്റെ വിവാഹവാഗ്ദാനം സ്വീകരിച്ച പെണ്‍കുട്ടി അജോയിയുടെ കൂടെ പോവുകയായിരുന്നു. ദിവസങ്ങളോളം ഇയാളും സുഹൃത്തുകളും ചേര്‍ന്ന് പതിനേഴുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി.
പെണ്‍കുട്ടിയെ വിട്ടുതരണമെങ്കില്‍ 50,000രൂപ തരണമെന്ന് പ്രതി ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ 17,000രൂപ നല്കാന് മാത്രമേ തങ്ങള്‍ക്ക് സാധിച്ചുള്ലുവെന്നും അതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടിയെ തീയുടുകയായിരുന്നെന്നാണ് ആരോപണം.













