തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ന്യൂഡല്‍ഹി: ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജഡ്ജി എസ്‌എ ബൊബഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.


മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നും, കായല്‍ കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് തോമസ് ചാണ്ടിയുടെ ആവശ്യം.


ഹര്‍ജിയില്‍ നേരത്തേ മൂന്ന് ജഡ്ജിമാര്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയാണ് ജഡ്ജിമാരായ കുര്യന്‍ ജോസഫ്, എഎം ഖാന്‍വില്‍ക്കര്‍, എഎം സാപ്രെ എന്നിവര്‍ പിന്മാറിയത്.



Sharing is Caring