തോമസ് ചാണ്ടിക്ക് മറുപടി നല്‍കേണ്ട കാര്യമില്ലെന്ന് കാനം


രാജിവച്ചതിനെത്തുടര്‍ന്ന് സി.പി.ഐയ്‌ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തിലുള്ള അഭിപ്രായം എല്‍.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കിയതാണ്.


സി.പി.ഐ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് എന്താണെന്ന് പരസ്യമായി പറയേണ്ട കാര്യമല്ലെന്നും കാനം പ്രതികരിച്ചു.


വിഷയത്തില്‍ ഒരു ഘടകകക്ഷി സ്വീകരിച്ച നിര്‍ബന്ധപൂര്‍വ്വമായ നിലപാടാണ് രാജിയിലേക്ക് നയിച്ചതെന്ന് തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.



Sharing is Caring