തൊഴിലില്ല, വികസനമില്ല; പ്രകൃതിവിഭവങ്ങൾ പാകിസ്താൻ അടിച്ചുമാറ്റുന്നു; പാക് അധീന കശ്മീരിൽ സർക്കാരിനെതിരെ ജനകീയ പ്രതിഷേധം

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്താനെതിരെ വൻ പ്രതിഷേധം നടന്നതായി റിപ്പോർട്ട്. റാവൽക്കോട്ടിൽ ആയിരക്കണക്കിന് ആളുകൾ പാകിസ്താനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചു എന്നാണ് വിവരം. ‘ആസാദി’ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഎൻഎൻ-ന്യൂസ് 18 ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഈ പ്രതിഷേധത്തിന് കാരണം വർഷങ്ങളായുള്ള അവഗണനയും തൊഴിലില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാക് സൈന്യം ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും പ്രയോഗിച്ചു.
നിരവധി പേർക്ക് പരിക്കേറ്റു.
അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
pakistan flag
പാക് പതാക(ഫോട്ടോസ്- Samayam Malayalam)
ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്താനെതിരെ വൻ പ്രതിഷേധം നടന്നതായി റിപ്പോർട്ട്. റാവൽക്കോട്ടിൽ ആയിരക്കണക്കിന് ആളുകൾ പാകിസ്താനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചു എന്നാണ് വിവരം. ‘ആസാദി’ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഎൻഎൻ-ന്യൂസ് 18 ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഈ പ്രതിഷേധത്തിന് കാരണം വർഷങ്ങളായുള്ള അവഗണനയും തൊഴിലില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സമീപ വർഷങ്ങളിൽ ഈ മേഖലയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നാണിത്. സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളാൽ മുഖരിതമായിരുന്നു പ്രകടനങ്ങൾ. പാക് സർക്കാര്‍ വർഷങ്ങളായി ഈ മേഖലയെ അവഗണിക്കുന്നതും, തൊഴിലില്ലായ്മ പെരുകുന്നതും, അടിസ്ഥാന സൗകര്യങ്ങൾ വളരാത്തതുമെല്ലാമാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാക് സൈന്യം ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളും പ്രായമായവരും ഉൾപ്പെടുന്നു. പ്രതിഷേധം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുൻപ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാനാണ് പോലീസ് ശ്രമിച്ചത്. എന്നാൽ ഇത് കൂടുതൽ പ്രകോപനം സൃഷ്ടിച്ചു. അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

Sharing is Caring