ബഗ്ദാദ്: തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും വ്യാപക സംഘര്‍ഷവും. രണ്ടു ദിവസത്തിനിടെ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തലസ്ഥാന നഗരിയായ ബഗ്ദാദില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
ബഗ്ദാദില്‍ ചൊവ്വാഴ്ച തുടങ്ങിയ പ്രക്ഷോഭം രാജ്യത്തിന്റെ ദക്ഷിണ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇത് ഒരു വര്‍ഷം മാത്രം പ്രായമായ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുടെ സര്‍ക്കാരിന് കനത്ത വെല്ലുവിളിയായിരിക്കുകയാണ്.ബുധനാഴ്ചയാണ് ഏറ്റവും വലിയ സംഘര്‍ഷമുണ്ടായത്. അഞ്ചു പ്രതിഷേധക്കാരും ഒരു പൊലിസുകാരനും വെടിയേറ്റു മരിക്കുകയായിരുന്നു. മൊത്തം 400 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.














