കേ​ന്ദ്ര​മ​ന്ത്രിയുടെ ക​മ്ബ്യൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ വീ​ട്ടു ജോ​ലിക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍​


മും​ബൈ: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ വീ​ട്ടി​ലെ ക​മ്ബ്യൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ വീ​ട്ടു ജോ​ലി​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി സ്വ​ദേ​ശി വി​ഷ്ണു കു​മാ​ര്‍ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗോ​യ​ലി​ന്‍റെ മും​ബൈ​യി​ലെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.


ക​മ്ബ്യൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച്‌ അ​തി​ലെ വി​വ​ര​ങ്ങ​ള്‍ അ​ജ്ഞാ​ത​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. സെ​പ്റ്റം​ബ​ര്‍‌ 19 ന് ​ആ​ണ് മോ​ഷ​ണം പു​റ​ത്ത​റി​യു​ന്ന​ത്. മും​ബൈ​യ്ക്കു വെ​ളി​യി​ല്‍ യാ​ത്ര​പോ​യി​രു​ന്ന ഗോ​യ​ലി​ന്‍റെ ഭാ​ര്യ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ട്ടി​ലെ വെ​ള്ളി​പാ​ത്ര​ങ്ങ​ള്‍, തു​ണി​ക​ള്‍ തു​ട​ങ്ങി വി​ല​പി​ടി​പ്പു​ള്ള നി​ര​വ​ധി സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു. ഗോ​യ​ലി​ന്‍റെ പേ​ഴ്സ​ണ​ല്‍ ക​മ്ബ്യൂ​ട്ട​റി​ല്‍​നി​ന്ന് ഇ-​മെ​യി​ല്‍ വ​ഴി വി​വ​ര​ങ്ങ​ള്‍‌ വി​ഷ്ണു കു​മാ​ര്‍ അ​ജ്ഞാ​ത​ന് കൈ​മാ​റി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മോ​ഷ​ണ​ത്തി​നു ശേ​ഷം വി​ഷ്ണു കു​മാ​റി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.




Sharing is Caring