തൊഴിലാളി പ്രതിഷേധം: സ്കാനിയ ബസ് സര്‍വീസ് ഉദ്ഘാടനത്തില്‍ നിന്ന് ഗതാഗത മന്ത്രി പിന്മാറി


കെ.എസ്.ആര്‍.ടി.സിയുടെ സ്കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് തുടങ്ങുന്നതിന്റെ ഉദ്ഥഘാടന ചടങ്ങില്‍ നിന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി വിട്ടുനിന്നു. സി.ഐ.ടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരുവനന്തപുരം തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഫ്ളാഗ് ഓഫ് ചെയ്യാതെ തന്നെ വാടക സ്കാനിയ സര്‍വീസ് തിരുവനന്തപുരത്തുനിന്നും ആരംഭിച്ചു. കോര്‍പ്പറേഷന്‍ സ്വകാര്യവത്കരിക്കുന്നതിന്റെ തുടക്കമാണ് സര്‍ക്കാര്‍ നടപടിയെന്ന് ആരോപിച്ചായിരുന്നു യൂണിയനുകളുടെ പ്രതിഷേധം. മന്ത്രിയെ ഉദ്ഘാടനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ തൊഴിലാളി യൂണിയനുകള്‍ അണിനിരന്നതോടെ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു.




Sharing is Caring