തേങ്ങാപ്പാലൊഴിച്ച്‌ മീന്‍കറി

മീന്‍ കറി പല തരത്തിലും നമുക്ക് വെക്കാവുന്നതാണ്. ഏത് വിധത്തിലായാലും അല്‍പം എരിവും പുളിയും ഉണ്ടെങ്കില്‍ മാത്രമേ മലയാളിക്ക് മീന്‍ കറി ഒരു കറിയാവൂ. മീന്‍ കറിയുടെ മണം അടുപ്പില്‍ തിളക്കുമ്ബോള്‍ തന്നെ ഒരു പറ ചോറുണ്ണാന്‍ നമുക്ക് കൊതിയാവും. പുളിങ്കറി പോലെ മീന്‍ കറി വെക്കുന്നതില്‍ നിന്നും അല്‍പം വ്യത്യസ്തമായി മീന്‍ കറി തയ്യാറാക്കി നോക്കാം.
അയലയോ മത്തിയോ ആണെങ്കില്‍ കേമമാകും. കാരണം മത്തിയും അയലയും ഒഴിച്ച്‌ നിര്‍ത്തിയിട്ട് മലയാളിക്ക് ഉച്ചയൂണില്ല എന്നത് തന്നെ കാര്യം. എന്നാല്‍ ഇന്ന് നല്ല തേങ്ങാപ്പാലൊഴിച്ച മീന്‍കറി തയ്യാറാക്കി നോക്കിയാലോ? ഇതാകട്ടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്ങനെ തേങ്ങാപ്പാലൊഴിച്ച്‌ മീന്‍ കറി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

മത്തി/ അയല- ഒരു കിലോ

തേങ്ങ- ഒന്ന്

തക്കാളി- ഒന്ന്

സവാള- ഒന്ന്

പച്ചമുളക്- നാലെണ്ണം

കുടംപുളി- നാല് കഷ്ണം

വെളുത്തുള്ളി- 15 അല്ലി

ഇഞ്ചി-

ഒരു കഷ്ണം

കറിവേപ്പില- രണ്ട്തണ്ട്

കുരുമുളക് പൊടി- രണ്ട് ടീസ്പൂണ്‍

മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

മുളക് പൊടി- അര ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയായി വരഞ്ഞ് വെക്കുക. കുടംപുളി വെള്ളത്തിലിട്ട് ചതച്ച്‌ വെക്കണം. തേങ്ങ ചിരകി ഒന്നാം പാല്‍ മാറ്റി വെക്കാം. കറിച്ചട്ടി അടുപ്പില്‍ വെച്ച്‌ ചൂടാകുമ്ബോള്‍ വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായ ശേഷം അതിലേക്ക് ഉലുവയിട്ട് പൊട്ടിക്കാം. പിന്നീട് സവാള ഇട്ട് വഴറ്റിയെടുക്കാവുന്നതാണ്. സവാള വഴറ്റിക്കഴിഞ്ഞ് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച്‌ ഇളക്കുക. ഇവയെല്ലാം എണ്ണയില്‍ കിടന്ന് മൂക്കുമ്ബോള്‍ മസാലപ്പൊടികളെല്ലാം ചേര്‍ക്കാം.
പൊടികളെല്ലാം മൂത്ത് വരുമ്ബോള്‍ പുളിയും വെള്ളവും ചേര്‍ക്കാം. ഇവ നന്നായി ഇളക്കക്കഴിഞ്ഞ ശേഷം തക്കാളി ചേര്‍ക്കാം. ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുക്കാവുന്നതാണ്. നന്നായി തിളച്ച്‌ കഴിഞ്ഞാല്‍ മീന്‍ ചേര്‍ക്കാവുന്നതാണ്. മീന്‍ ചേര്‍ത്ത് കഴിഞ്ഞ് വെന്താല്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. കറി തിളക്കുമ്ബോള്‍ തന്നെ തേങ്ങാപ്പാല്‍ ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും കീറിയിട്ട് എണ്ണ താളിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *