തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ഇ​ന്ത്യ​യി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​നു സാ​ധ്യ​ത: യു​എ​സ് റി​പ്പോ​ര്‍​ട്ട്

വാ​ഷിം​ഗ്ട​ണ്‍: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ഇ​ന്ത്യ​യി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. യു​എ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ലാ​ണ് ഈ ​മു​ന്ന​റി​യി​പ്പു​ള്ള​ത്. തീ​വ്ര​ഹി​ന്ദു​ത്വം, പാ​ക്കി​സ്ഥാ​നെ കു​റ്റ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​ജെ​പി ഉ​റ​ച്ചു​നി​ന്നാ​ല്‍ ക​ലാ​പ​ത്തി​ന് സാ​ധ്യ​ത ഏ​റു​മെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ മു​ന്ന​റി​യി​പ്പു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ജൂ​ലൈ മ​ധ്യ​ത്തോ​ടെ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്, താ​ലി​ബാ​ന്‍റെ വ​ര്‍​ധി​ക്കാ​നി​ട​യു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍, ഭീ​ക​ര​സം​ഘ​ട​ന​ക​ളോ​ട് പാ​ക്കി​സ്ഥാ​ന്‍ സ്വീ​ക​രി​ക്കു​ന്ന മൃ​ദു​സ​മീ​പ​നം, തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഇ​ന്ത്യ​യി​ലു​ണ്ടാ​കാ​നി​ട​യു​ള്ള വ​ര്‍​ഗീ​യ ക​ലാ​പ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് തെ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ഇ​റാ​ന്‍ പു​തി​യ ആ​ണ​വ പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​കൊ​റി​യ ആ​ണ​വ​പ​ദ്ധ​തി​ക​ള്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ പ്ര​വ​ര്‍​ശ​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ചെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളു​ന്ന റി​പ്പോ​ര്‍​ട്ട്, ഇ​റാ​ക്ക്, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഐ​എ​സ് ആ​യി​ര​ക്ക​ണ​ക്കി​നു ഭീ​ക​ര​രു​മാ​യി പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു​എ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഡാ​നി​യ​ല്‍ കോ​ട്സ് ചൊ​വ്വാ​ഴ്ച യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പു​ക​ള്‍, സെ​ന​റ്റ് ഇ​ന്‍റ​ലി​ജ​ന്‍​സ് ക​മ്മി​റ്റി, സി​ഐ​എ, എ​ഫ്ബി​ഐ, എ​ന്‍​എ​സ്‌എ, ജി​ന ഹാ​സ്പെ​ല്‍, ക്രി​സ്റ്റ​ഫ​ര്‍ റേ, ​പോ​ള്‍ ന​കാ​സോ​ണ്‍ എ​ന്നി​വ​ര്‍​ക്കും കൈ​മാ​റും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *