പത്തനംതിട്ട കോന്നിയിയിൽ, മുഖ്യമന്ത്രി പിണറായി വിജയനോട് പ്രസംഗത്തിനിടെ ചോദ്യം ഉന്നയിച്ചത്, അട്ടച്ചാക്കൽ ഇൻസ്ട്രുമുക്ക് സ്വദേശി ദാസ് പി ജോർജ് എന്നയാൾ. പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശിയായ ദാസ് പി ജോർജ് സജീവ പാർട്ടി പ്രവർത്തകനാണ്. ദാസ് പി ജോർജിന്റെ ചോദ്യം വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമം തോന്നിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയാണ് താൻ ആ ചോദ്യം ചോദിച്ചത് അങ്ങിനെ ഒരിക്കലും ചെയ്യാൻ പാടിലായിരുന്നു. വികസന കാര്യങ്ങൾ സംസാരിച്ചപ്പോൾ ആവേശം കൊണ്ടാണ് ചോദ്യം ചോദിച്ചത്. പൂർണമായും എന്റെ തെറ്റാണ് .
മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നത് വരെ അവിടെ ഇരുന്നിട്ടാണ് താൻ തിരിച്ചുപോയതെന്നും ദാസ് പറഞ്ഞു.ഇന്നലെ വൈകീട്ട് കോന്നിയിൽ നടന്ന എൽഡിഎഫ് കൺവെൻഷൻ ആയിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ദാസ് പി ജോർജ് സഖാവേ ഒരു ചോദ്യം എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിച്ചാൽ മതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.അതേസമയം, ‘വീട്ടിൽ പോയി ചോദിക്കെന്ന് ‘ മുഖ്യമന്ത്രി പറഞ്ഞത് വിവാദമാക്കുകയാണ് പ്രതിപക്ഷം. ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് ജനാധിപത്യ മര്യാദയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.














