തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ത്തു; അമല പോളും എ എല്‍ വിജയും വീണ്ടും വിവാഹം കഴിക്കുന്നു


വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയ അമലപോളും എ.എല്‍ വിജയും വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണകള്‍ പരസ്പരം പറഞ്ഞു തീര്‍ത്താണ് ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്ന് ഒരു സിനിമ പ്രസിദീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു.
തെറ്റു ചെയ്യാത്തവര്‍ ആരുമില്ലന്ന തത്വം മുറുകെ പിടിച്ചുകൊണ്ടും വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയണമെന്ന് ആഗ്രഹത്താലും ഇരുവരും വീണ്ടും വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീട്ടുകാരുടെ ഉപദേശമാണ് വിവാഹബന്ധം തകര്‍ത്തതെന്നും ഇനി അത്തരമൊരു ഉപദേശത്തിന് ചെവി കൊടുക്കില്ലന്നും ഇരുവരും നെഞ്ചോടു നെഞ്ചമര്‍ത്തി തീരുമാനം എടുത്തു.
വിവാഹത്തിന് മുന്നോടിയായി അമലാ പോള്‍ ചെന്നൈയില്‍ ഒരു ഹോട്ടല്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഹോട്ടലില്‍ യോഗയും ധ്യാനവും എല്ലാം ഉണ്ടാകും. ഇരുവരും ഉടന്‍ വിവാഹം ചെയ്യുമെന്നും സിനിമ വ്യവസായത്തിലുള്ള എല്ലാവര്‍ക്കും അറിയാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


തെന്നിന്ത്യന്‍ സിനിമലോകത്ത് ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു എ.എല്‍. വിജയും അമലപോളും തമ്മില്‍ നടന്നത്. മലയാളത്തില്‍ നിന്നും തമിഴിലെത്തി അവിടുത്തെ പ്രേക്ഷകരെ കൈയിലെടുത്ത അമലയും സൂപ്പര്‍ഹിറ്റ് സംവിധായകനും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചിരുന്നു. വിവാഹമോചനത്തിനുശേഷം വീണ്ടും ഇവര്‍ രണ്ടുപേരും ഒന്നിക്കുകയാണെന്നുള്ളത് വാര്‍ത്തകളില്‍ നിറയുകയാണ്.വിജയ്‌നെ രണ്ടാം വിവാഹം കഴിപ്പിക്കാന്‍ നേരത്തെ വീട്ടുകാര്‍ ശ്രമം നടത്തിയിരുന്നു. അച്ഛനും പ്രമുഖ നിര്‍മാതാവുമായ എഎല്‍ അളഗപ്പനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്ത കേട്ട അമലപോള്‍ കരഞ്ഞുകൊണ്ട് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. രാവിലെ സെറ്റിലെത്തിയപ്പോള്‍ ചിത്രത്തിന്റെ സംവിധായകനാണത്രേ വാര്‍ത്ത അമലയോട് പങ്കുവച്ചത്. അതുവരെ സന്തോഷത്തോടെ ഇരുന്ന അമല പെട്ടെന്ന് കരഞ്ഞുകൊണ്ട് സ്വന്തം വാഹനത്തില്‍ കയറി മടങ്ങിയത്രേ.
അതേസമയം, വിജയിന്റെ വിവാഹം ഒരു മലയാളി നടിയുമായി ഉറപ്പിച്ചതായി ചില തമിഴ് സിനിമ പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. . മലയാളത്തില്‍ നിന്നും അടുത്തിടെ തമിഴിലെത്തിയ നടിയുമായി വിജയ് സൗഹൃദത്തിലായിരുന്നെന്നും ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ പിന്നീട് വിജയ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിലൊടുവിലായിരുന്നു എഎല്‍ വിജയ്അമലപോള്‍ വിവാഹം. വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്‌ബോഴായിരുന്നു അമല വിജയുമായി പ്രണയത്തിലാകുന്നത്. പിന്നീട് വിജയ് ഒരുക്കിയ തലൈവയിലും അമല നായികയായി.
വിവാഹം തന്റെ പക്വതയില്ലാത്ത പ്രായത്തിലെടുത്ത് തീരുമാനമായിരുന്നെന്ന് അമല നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ദാമ്ബത്യ ജീവിതത്തില്‍ ഒരു പെണ്ണിന് ഒരു സന്തോഷവും ലഭിക്കുന്നില്ലെങ്കില്‍ വിവാഹമോചനം തന്നെയാണ് നല്ലത്.


ദാമ്ബത്യം കൈപേറിയ അനുഭവമാണ് നല്‍കിയത്. എടുത്തുചാട്ടം വേണ്ടായിരുന്നു എന്ന് തോന്നിപോവുന്നു. സ്വന്തം ഇഷ്ടത്തിന് എടുത്ത തീരുമാനം വേര്‍പാടില്‍ കലാശിച്ചപ്പോള്‍ പോലും നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു. ജീവിതത്തില്‍ ബാക്കിയെടുത്ത തീരുമാനങ്ങളെല്ലാം നല്ലതായിരുന്നു. അതില്‍ വിവാഹമോചനവും ഉള്‍പ്പെടുന്നുവെന്നും അമല നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള രണ്ടാം വിവാഹ പുറത്ത് വന്ന സന്തോഷത്തിലാണ് ഇരുവരുടെയും സുഹൃത്തുക്കള്‍.



Sharing is Caring