തൃഷയും കീര്‍ത്തിയും സാമി-2വിലെ നായികമാര്‍


വിക്രം നായകനാകുന്ന സാമി 2ല്‍ തൃഷയും കീര്‍ത്തി സുരേഷും നായികമാരാകുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ തൃഷയായിരുന്നു നായികയെങ്കിലും കീര്‍ത്തിയും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സാമി-2. സിനിമയില്‍ ഏതു തരത്തിലുള്ള കഥാപാത്രമായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഇരുവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും സാമി-2 എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


ഷിബു തമീന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരിയാണ്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം. 2003ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രത്തില്‍ സത്യസന്ധനായ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു വിക്രമിന്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോബി സിന്‍ഹയാണ്. വിക്രവും ബോബി സിന്‍ഹയും തമ്മിലുള്ള രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രഭു, ഡല്‍ഹി ഗണേഷ്, ജോണ്‍ വിജയ് എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് കനല്‍ കണ്ണനാണ്.




Sharing is Caring