തൃശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 460 കിലോ

തൃശൂർ കൊടകരയിൽ 460 കിലോഗ്രാം കഞ്ചാവ് പിടികൂടി. അഞ്ച് കോടി രൂപ വിലയുള്ള കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിലാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി പോലീസ് പരിശോധനയിൽ പിടിയിലായത്.

കൊടുങ്ങല്ലൂർ സ്വദേശിയായ ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, പൊന്നാനി സ്വദേശിയായ സലീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചില്ലറ വിൽപനയ്ക്കായാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് പ്രാഥമിക വിവരം. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാവൂ എന്നാണ് പോലീസ് പറയുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *