തൃശൂര്‍ കോര്‍പ്പറേഷനില്‍ അധികാരം പിടിക്കാന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നീക്കം.


തൃശൂര്‍ കോര്‍പ്പറേഷനില്‍ അധികാരം പിടിക്കാന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നീക്കം. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലേറി മകള്‍ സി.ബി ഗീതയെ മേയറാക്കാനുള്ള നീക്കമാണ് സി.എന്‍ ബാലകൃഷ്ണന്‍ നടത്തുന്നത്. പാര്‍ട്ടി തീരുമാനിച്ചാല്‍ മേയറാകുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതയാണ് ഫലം പ്രതികൂലമാക്കിയതെന്നും സി.ബി ഗീത പറഞ്ഞു
ഒരു മുന്നണികള്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തിരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ കോര്‍പ്പറേഷനില്‍ മകളെ മേയറാക്കാനുള്ള സമാന്തര നീക്കം മന്ത്രി സിഎന്‍ ബാലകൃഷ്ണന് ആരംഭിച്ചതായാണ് വിവരം. നീക്കത്തിന്റെ ഭാഗമായി വിജയിച്ച കോണ്‍ഗ്രസ് വിമതരുമായി മന്ത്രി ചര്‍ച്ച നടത്തി.




Sharing is Caring