തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് കൊലക്കേസില്‍ പ്രതിയായ നിധിനാണ് കൊല്ലപ്പെട്ടത്. നിധിന് സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകം ആസൂത്രിതമെന്ന് ബി.ജെ.പി ആരോപിച്ചു. ”കൊലപാതകത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചന നടന്നിട്ടുണ്ട്. മന്ത്രി എ.സി മൊയ്തീനാണ് കൊലപാതകത്തിന് സാഹചര്യമൊരുക്കിയത്”. കൊലപാതത്തില്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന് ആരോപിച്ചു.
FLASHNEWS