കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള് ഇടതിന് മുന്‍തൂക്കം. തൃശൂരില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് മുന്നില്‍ നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ് കുമാറും, ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. ആറന്‍മുള വീണ ജോര്‍ജ് പിന്നില്‍. തൃപ്പുണിത്തുറയില് എം സ്വരാജ് മുന്നിട്ട് നില്ക്കുന്നു. തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍. ഷിബു ബേബി ജോണ്, ഇബ്രാഹിം കുഞ്ഞ്, അബ്ദുറബ്ബ്, അനൂപ് ജേക്കബ് എന്നിവരടക്കം സംസ്ഥാനത്ത് ആറ് മന്ത്രിമാര്‍ പിന്നില്‍ പിന്നില്‍. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് ലീഡ് ചെയ്യുന്നത്. പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്‍ കൂറ്റന്‍ ജയത്തിലേക്ക്.
സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പിന്നില്‍. പത്തനംതിട്ടയില്‍ നാലു സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന്‍ മൂന്നാം സ്ഥാനത്ത്. തിരൂരങ്ങാടിയില്‍ മന്ത്രി പി കെ അബ്ദുറബ്ബ് പിന്നില്‍. കോഴിക്കോട് സൗത്തില്‍ ഡോ. എംകെ മുനീര് വോട്ടിന് മുന്നില്‍. കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് മുന്നില്‍. കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം. കളമശേരിയില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പിന്നിലാക്കി എഎം യൂസഫ് ലീഡ് ചെയ്യുന്നു. ആര്‍എസ്പി യ്ക്ക് വന്‍ തിരിച്ചടി. മത്സരിച്ച എല്ലാ സീറ്റുകളിലും പിന്നിലാണ് ആര്‍എസ്പി. ചവറയില്‍ മന്ത്രി ഷിബുവും ഇരവിപുരത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസും ഏറെ പിന്നില്‍. പീരുമേട്ടില്‍ ഇ എസ് ബിജിമോള്‍ പിന്നില്‍. അരൂരില്‍ എല്‍ഡിഎഫിലെ എ എം ആരിഫാണ് മുന്നില്‍.














