തു​ര​ന്തോ എ​ക്സ്പ്ര​സി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച; ക​ത്തി​കാ​ട്ടി യാ​ത്ര​ക്കാ​രു​ടെ സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു


ന്യൂ​ഡ​ല്‍​ഹി: ജ​മ്മു-​ഡ​ല്‍​ഹി തു​ര​ന്തോ എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ആ​യു​ധ​ധാ​രി​ക​ളാ​യ ക​വ​ര്‍​ച്ച​ക്കാ​ര്‍ ക​ത്തി​കാ​ട്ടി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 3.30 ന് ​ഡ​ല്‍​ഹി​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ബാ​ഡ്‌​ലി​യി​ല്‍ സി​ഗ്ന​ല്‍ ല​ഭി​ക്കാ​ന്‍ ട്രെ​യി​ന്‍ കാ​ത്തു​കി​ട​ക്കു​മ്ബോ​ഴാ​യി​രു​ന്നു സം​ഭ​വം.


ട്രെ​യി​നി​ലെ ര​ണ്ട് എ​സി കോ​ച്ചു​ക​ളി​ലാ​ണ് കൊ​ള്ള​ക്കാ​ര്‍ ക​യ​റി​യ​ത്. യാ​ത്ര​ക്കാ​രു​ടെ പ​ണം, സ്വ​ര്‍​ണം, മൊ​ബൈ​ല്‍ ഫോ​ണ്‍, ബാ​ഗു​ക​ള്‍ എ​ന്നി​ങ്ങ​നെ വി​ല​പി​ടി​പ്പു​ള്ള​തെ​ല്ലാം ക​വ​ര്‍​ന്നു. ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ക​വ​ര്‍​ച്ച. പ​ത്തോ​ളം ക​വ​ര്‍​ച്ച​ക്കാ​ര്‍ കോ​ച്ചി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ശേ​ഷം യാ​ത്ര​ക്കാ​രു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച്‌ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍‌ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


പ​തി​ന​ഞ്ച് മി​നി​റ്റോ​ളം ഇ​വ​ര്‍ ക​മ്ബാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ത​ങ്ങി. ഇ​തി​നു ശേ​ഷം ട്രെ​യി​നി​ല്‍​നി​ന്നും ചാ​ടി ഇ​രു​ളി​ല്‍ മ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ ക​മ്ബാ​ര്‍​ട്ട്മെ​ന്‍റി​ല്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ‍​യു​ന്നു.



Sharing is Caring