ഡാന്‍സ് ബാറുകളില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും


മുംബൈയിലെ ഡാന്‍സ് ബാറുകളില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയന്ത്രണങ്ങള്‍ക്ക് എതിരെ ബാര്‍ ഉടമകളും ബാര്‍ ഡാന്‍സര്‍മാരും നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എകെ സിക്രി ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. മുംബൈയിലെ ഡാന്‍സ് ബാറുകളില്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.


ഡാന്‍സ് ബാറുകളിലെ സ്ത്രീ നര്‍ത്തകരെ തൊടുകയോ പണം വാരിയെറിയുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍വാസമോ പിഴയോ വേണ്ടിവരുമെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു. നര്‍ത്തകരെ തൊടുകയോ പണം എറിയുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍വാസമോ 50,000 രൂപ പിഴയോ ആണ് ശിക്ഷയായി നല്‍കുക. അനധികൃതമായ ഡാന്‍സ് ബാര്‍ നടത്തിയാല്‍ ഉടമയ്ക്ക് 25 ലക്ഷം രൂപ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ബാറുകള്‍ അനുവദനീയമല്ല.

ബാറുകളുടെ പ്രവേശന കവാടത്തില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ക്യാമറയിലുള്ള ദൃശ്യങ്ങള്‍ 30 ദിവസം വരെ കളയാതെ സൂക്ഷിക്കുകയും ചെയ്യണം. ഡാന്‍സര്‍മാരെ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മൂന്ന് വര്‍ഷം തടവും 10 ലക്ഷ പിഴയോ നല്‍കേണ്ടതായും വരും. ഡാന്‍സ് ബാറുകള്‍ക്ക് അടുത്തിടെ സുപ്രീംകോടതി അനുമതി നല്‍കിയശേഷം 25 അംഗ കമ്മറ്റിയെ പുതിയ നിയമ പരിഷാകരത്തിനായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു
https://youtu.be/ekrK4UuApbM




Sharing is Caring