തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനറാകും


ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി എന്‍ഡിഎ. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനറാകും. കോഴിക്കോട് നടക്കുന്ന എന്‍ഡിഎ യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകും. പി.സി.തോമസ്, സി.കെ.ജാനു, രാജന്‍ ബാബു എന്നിവരും ഉന്നതതല സമിതിയിലുണ്ട്.
എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍ സ്ഥാനത്തിനുള്ള അവകാശവാദം നേരത്തെതന്നെ ബിഡിജെഎസ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെ ബിജെപി എതിര്‍ക്കുകയായിരുന്നു. പ്രമുഖ കക്ഷിയായ ബിജെപിക്കുതന്നെ കണ്‍വീനര്‍ സ്ഥാനം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കേരള ഘടകം കണ്‍വീനറാക്കാനുള്ള ധാരണയിലെത്തിയത്.




Sharing is Caring