വെസ്റ്റേണ്‍ ടര്‍ക്കിഷ് നഗരമായ ഇസ്മിറില്‍ ഉഗ്ര സ്ഫോടനം. കോടതി ഹൗസിന്റെ തൊട്ടടുത്തുവച്ചാണ് സ്ഫോടനമുണ്ടായത്. രണ്ടു പേര് കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് അക്രമികളെ പൊലിസ് കൊന്നതായും റിപ്പോര്‍ട്ടുണ്ട്.
കാറില്‍ ബോംബ് വച്ചാണ് സ്ഫോടനം നടത്തിയതെന്ന് തുര്‍ക്കിയുടെ ഔദ്യോഗിക ചാനലായ അനദോലു റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേര് ചേര്‍ന്നാണ് സ്ഫോടനം നടത്തിയത്. മൂന്നാമനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഒരു പൊലിസ് ഉദ്യോഗസ്ഥനും കോടതി ഹൗസ് ജീവനക്കാരനുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുവത്സരാഘോഷത്തിനിടെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ നാല്പതോളം പേര് കൊല്ലപ്പെടുകയും അതിലേറപ്പേര്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.













