തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളിൽ കൊവിഡ് കേസുകൾ

തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് 3 ലക്ഷത്തിനു മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,32,730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കില്‍ ഇന്നത് 332,730 ആണ്. കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി.
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡല്‍ഹിയെ വലക്കുന്നത്. ഇന്നലെ മാത്രം 26000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ‌്തത്.
306 മരണങ്ങളും തലസ്ഥാനത്തെ നടുക്കി. ഡല്‍ഹിക്ക് പുറമെ, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *